മുണ്ടക്കയം : മൂല്യബോധമുള്ള യുവജനങ്ങൾ പൊതുരംഗത്തേക്ക് കടന്നുവരണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് (എം) മുണ്ടക്കയം മണ്ഡലം നേതൃയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികസന കാഴ്ചപ്പാടോടും ദിശാബോധത്തോടെ കൂടെയും പ്രവർത്തിക്കുവാൻ യുവജനങ്ങൾക്ക് കഴിയണ ണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള കോൺഗ്രസ് (എം) മുണ്ടക്കയം മണ്ഡലം പ്രസിഡണ്ട് ചാർലി കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ,കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സാജൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം തങ്കച്ചൻ കാരക്കാട്ട്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അബേഷ് അലോഷ്യസ്, നിയോജകമണ്ഡലം പ്രസിഡണ്ട് ഷോജി അയലുക്കുന്നേൽ, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മോളി വാഴപ്പനാടി, കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ട് അജി വെട്ടുകല്ലാംകുഴി, മണ്ഡലം സെക്രട്ടറി ചാക്കോ തുണിയംപ്രയിൽ, യൂത്ത് ഫ്രണ്ട്(എം )സംസ്ഥാന കമ്മിറ്റി അംഗം അജേഷ് കുമാർ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാത്യൂസ് വെട്ടുകല്ലാംകുഴി, ഗ്രാമപഞ്ചായത്ത് അംഗം ഷീല ഡൊമിനിക്, തുടങ്ങിയവർ പ്രസംഗിച്ചു.
മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ബിച്ചു തോമസ്, വൈസ് പ്രസിഡണ്ടുമാർ സുമ രാജീവ് പുതുപ്പറമ്പിൽ, സിജോ പരുതേപതിയിൽ, ജനറൽ സെക്രട്ടറി ജോൺപോൾ പി സെബാസ്റ്റ്യൻ, സെക്രട്ടറിമാർ ജോജോ തോണിപ്പാറ, ആനിയ അജിത്ത് മൈലപ്ര, ട്രഷറർ ബിൻസ് ജോൺ കോഴിമല, മണ്ഡലം കമ്മിറ്റി അംഗങ്ങൾ ജേക്കബ് ആനക്കല്ലിങ്കൽ, ബിനു പരുതേപതിയിൽ, ബോണി ഡെന്നി, എബിൻ പാറയ്ക്കൽ, നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങൾ അജേഷ് കുമാർ, മാത്യൂസ് വെട്ടുകല്ലാംകുഴി, സനീഷ് പി ഷാജി, അശ്വിൻ കാരയ്ക്കാട്ട്, ഷാലു സുജിത്ത്, റോബർട്ട് ജാക്സൺ. എന്നിവരെയും തെരഞ്ഞെടുത്തു.
There is no ads to display, Please add some