അടൂർ : കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ യാത്രക്കാരിക്ക് കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോചിത ഇടപെടലിലൂടെ പുതുജീവൻ . തിങ്കളാഴ്ച കായംകുളത്തു നിന്നും പുനലൂരിലേക്ക് പോയ പുനലൂർ ഡിപ്പോയിലെ ബസിലാണ് സംഭവം.
പിടവൂർ സ്വദേശിനിയായ 60 കാരിയാണ് അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ വച്ച് ബസിൽ കുഴഞ്ഞുവീണത്. ഈ സമയം ബസിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. തുടർന്ന് യാത്രക്കാരെയും കൊണ്ട് ബസ് സമീപത്തുള്ള ഹോളിക്രോസ് ആശുപത്രിയിലേക്ക് തിരിക്കുകയായിരുന്നു. ഇവിടെയെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കിയതിനുശേഷം വൈകിട്ടോടെ ബന്ധുക്കൾ എത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി. ബസിലെ കണ്ടക്ടർ ശ്രീലത ഡ്രൈവർ വി ഷൈജു എന്നിവർ സമയോചിത ഇടപെടലാണ് യാത്രക്കാരിയുടെ ജീവൻ രക്ഷിച്ചത്.
There is no ads to display, Please add some
Video Player
00:00
00:00