കാഞ്ഞിരപ്പള്ളി: കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഇന്ന്.നേതാക്കൾക്ക് എതിരെ കള്ളക്കേസ് ചുമത്തുന്നതിലും മാധ്യമ വേട്ടയിലും പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിക്കും.
കെപിസിസി ആഹ്വാനപ്രകാരമാണ് സംസ്ഥാനത്ത് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുന്നത്. ഈ മാസം 26ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.