കോട്ടയം: ചാഞ്ചാട്ടം തുടരുന്ന സ്വർണ വില ശനിയാഴ്ചയും ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒരു പവന് സ്വര്‍ണത്തിന് 44,280 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5535 രൂപയുമാണ് ഇന്നത്തെ വില. തുടര്‍ച്ചയായ രണ്ടുദിവസം വര്‍ധിച്ചശേഷം സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു.
ജൂലൈയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില 43,240 രൂപയും കൂടിയ വില 44,560 രൂപയുമാണ്. ഈ മാസം 20നാണ് കൂടിയ വില രേഖപ്പെടുത്തിയത്. പിന്നീട് വിലയില്‍ ചാഞ്ചാട്ടം തുടരുന്നതായാണ് വിപണിയില്‍ വ്യക്തമായത്.