ന്യൂഡല്‍ഹി: അനില്‍ ആന്റണി ബിജെപി ദേശീയ നേതൃത്വത്തിലേക്ക്. പാര്‍ട്ടി ദേശീയ സെക്രട്ടറി ചുമതലയാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്.

പാർട്ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയാണ് പ്രഖ്യാപിച്ചത്. എ.പി.അബ്ദുല്ലകുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ ഭാരവാഹികള്‍ കേരളത്തില്‍ നിന്നും മറ്റാരുമില്ല.

കഴിഞ്ഞ ദിവസം അനില്‍ ആന്റണി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകനായ അനിൽ ആന്റണി ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *