കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം വിലയിൽ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് 360 രൂപ ഉയർന്നിരുന്നു.
ഒരു പവൻ സ്വർണത്തിന് 280 രൂപയുടെ കുറവാണു ഇന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഗ്രാമിന് 5510 രൂപയും.