തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളഞ്ഞ രണ്ടുപേർ തിരുവനന്തപുരത്ത് പിടിയിൽ. തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പോലീസാണ് പിടികൂടിയത്.
ഇന്നലെ രാവിലെയോടെ തമിഴ്നാട് വടശ്ശേരിയിൽ നിന്ന് നാലുമാസം പ്രായമായ കുഞ്ഞിനെയും തട്ടിയെടുത്ത് ഇവർ കടന്നുകളയുകയായിരുന്നു. കുഞ്ഞുമായി ഏറനാട് എക്സ്പ്രസിൽ എത്തിയ പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി.

