തിരുവനന്തപുരം: മഴയും കാറ്റും ശക്തമായതോടെ ഇപ്പോൾ എല്ലാ വീടുകളിലേയും പ്രധാന പ്രശ്നം കറന്റ് ഇല്ലാത്തതാണ്. കാറ്റത്ത് പോസ്റ്റും മരവും ഒടിഞ്ഞ് വീണോ മറ്റു കാരണങ്ങളാലോ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാൻ ഇടയുണ്ട്. ഇത്തരത്തിൽ വൈദ്യുതി സംബന്ധമായ പരാതി നൽകാൻ ട്രോൾ ഫ്രീ നമ്പർ അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ഇബി.

‘വൈദ്യുതി സംബന്ധമായ പരാതി രേഖപ്പെടുത്താനും വിവരങ്ങൾ അറിയാനും അതത് സെക്ഷൻ ഓഫീസിലോ 1912 എന്ന 24/7 ടോൾഫ്രീ നമ്പറിലോ വിളിക്കാം. 9496001912 എന്ന നമ്പറിലേക്ക് വിളിച്ചോ വാട്സാപ് വഴിയോ തികച്ചും അനായാസം പരാതി രേഖപ്പെടുത്താനും വാതിൽപ്പടി സേവനങ്ങൾ നേടാനും കഴിയും’- കെഎസ്ഇബിയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ പരാതികളാണ് ഉപഭോക്താക്കൾ കമന്റകളായി ഇട്ടിരിക്കുന്നത്. ഓഫീസ് നമ്പറിൽ വിളിച്ചാൽ ഒരിക്കലും ഫോണെടുക്കില്ലെന്നും. ഇവർക്ക് നൽകിയ നമ്പറുകളിൽ രാത്രിയിൽ വിളിച്ചാൽ ആരും എടുക്കില്ലെന്നും ചിലർ പരാതി പറയുന്നു. എന്നാൽ കെഎസ്ഇബിയുടെ ഈ പദ്ധതിക്ക് അഭിനന്ദനം അറയിച്ചും കമന്റ് ഇടുന്നുണ്ട്.