കോട്ടയം: തലയോലപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ വൻ തീപിടുത്തം. തുണിത്തരങ്ങളും ജനറേറ്റർ അടക്കമുള സാധനങ്ങളും സമീപത്തുണ്ടായിരുന്ന കാറും കത്തിനശിച്ചു. ഷോർട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആളപായമില്ല.

പുലർച്ചെ 1.20ഓടെയാണ് തീപിടിത്തമുണ്ടായത്. ജോൺസൺ പുളിവേലി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്.

ഓണം പ്രമാണിച്ച് കടയിൽ ധാരാളം പുതിയ സ്റ്റോക്കുകൾ എത്തിയിരുന്നു. ഏതാണ്ട് 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. നാല് യൂണിറ്റ് അഗ്നി രക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *