കോട്ടയം : അന്തരിച്ച ഉഴവൂർവിജയൻന്റെ പേരിൽ ഉഴവൂർ വിജയൻ സ്മാരക സമിതി ഏർപ്പെടുത്തിയ ഉഴവൂർ വിജയൻ സ്മാരക പുരസ്കാരം ബെന്യാമിന് സമർപ്പിച്ചു. 25000 രൂപയും, പ്രശസ്തി പത്രവും ട്രോഫിയും അടങ്ങുന്നതാണ് അവാർഡ്.

ഞായറാഴ്ച നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് അവാർഡ് കൈമാറിയത്. ബെന്യാമിന്റെ എഴുത്തുകൾ എക്കാലവും പുരോഗമനപരമായിരുന്നു എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മലയാളിക്ക് എന്നും അഭിമാനിക്കാൻ കഴിയാവുന്ന എഴുത്തുകാരനാണ് ബെന്യാമിനൊന്നും മന്ത്രി വി.എൻ വാസവൻ കൂട്ടിച്ചേർത്തു.

കോട്ടയം അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ എൻ.സി.പി. ജില്ലാ പ്രസിഡന്റ് ബെന്നി മയിലാടുരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം എൻ.സി. പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.ഏ, ഡോ. സിറിയക് തോമസ്, സണ്ണി തോമസ്, ഫ്രാൻസിസ് തോമസ്, പി.കെ.രാജൻ മാസ്റ്റർ, ലതികാ സുഭാഷ്, പി.ജെ കുഞ്ഞുമോൻ, അഡ്വ.കെ.ആർ. രാജൻ, സുബാഷ് പുഞ്ചക്കോട്ടിൽ, എസ്.ഡി. സുരേഷ് ബാബു, ടി.വി ബേബി, മുരളി പുത്തൻ വേലി, ബി.ജയ കുമാർ, ഇടക്കുന്നിൽ മുരളി,സാബു മുരിക്കവേലി, നിബു ഏബ്രഹാം, പി.കെ. ആനന്ദക്കുട്ടൻ,ബാബു കപ്പക്കാല, ബഷീർ തേനമ്മാക്കൽ, കുര്യൻ ഏബ്രഹാം, ഗ്ലാഡ്സൺ ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.

എൻ.സി.പി നേതാക്കളായ ടോമി ചങ്ങങ്കരി, ജെയ്സൺ ജേക്കബ്, അഭിലാഷ് ശ്രീനിവാസൻ, ലിനു ജേക്കബ്, റാഫി കെൻസ് അമ്മിണിക്കുട്ടൻ, ജെയ്മോൻ ജേക്കബ്, റെജി കൂരോപ്പട, അഡ്വ.ജയപ്രകാശ്, രഘു ബലരാമപുരം, മിർഷാ ഖാൻ ,രഞ്ചൻ കോട്ടയം, തുടങ്ങിയവർ നേതൃത്വം നൽകി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *