എരുമേലി : വാക്ക് തർക്കത്തിനിടെ റോഡിലേക്ക് തെറിച്ച് വീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു. തുമരംപാറ സ്വദേശി മല്ലപ്പള്ളി വീട്ടിൽ ബിബിൻ (19) ആണ് മരിച്ചത്.

എരുമേലി ഉറുമ്പിൻ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. തുമരംപാറ സ്വദേശി കൊല്ലം പറമ്പിൽ വിഷ്ണു (25) ബിബിനെ പിടിച്ചു തള്ളുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റോഡിലേക്ക് വീണ ബിബിന്റെ ദേഹത്തുകൂടി പിക്കപ്പ് വൻ കയറിയിറങ്ങുകയായിരുന്നു.

ഉടൻതന്നെ ഇയാളെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാമ്പത്തിക വിഷയത്തെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കം ഉണ്ടായതെന്നാണ് സൂചന. ജെസിബി ഡ്രൈവറാണ് വിഷ്ണു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed