തിരുവനന്തപുരം: ഇന്ന് കർക്കിടകം ഒന്ന്. പിതൃമോക്ഷത്തിനായുള്ള പ്രാർഥനയോടെ പതിനായിരങ്ങൾ ബലിതർപ്പണം നടത്തി. ആലുവ, തിരുവല്ലം, വർക്കല, തിരുനെല്ലി തുടങ്ങി സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിലും കന്യാകുമാരി സാഗരസംഗമത്തിലും ബലിതർപ്പണത്തിനെത്തിയവരുടെ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്.

ബലിതർപ്പണത്തിന്​ എത്തിയവർക്ക്​ പലയിടങ്ങളിലും പൊലീസും ഗതാഗതക്രമീകരണം ഏർപ്പെടുത്തിയിരുന്നു. യാത്രാസൗകര്യങ്ങളും മെഡിക്കൽ, ആംബുലൻസ് സൗകര്യങ്ങളും ലൈഫ് ഗാർഡ്, ഫയർഫോഴ്സ് തുടങ്ങിയ ആവശ്യ സേവനങ്ങളും വിവിധ കേന്ദ്രങ്ങളിൽ ഉറപ്പാക്കിയിരുന്നു.

തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ 2.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. തിരുവല്ലത്ത് സന്ധ്യ വരെ എത്തുന്ന എല്ലാവർക്കും ബലിയിടാൻ സൗകര്യമുണ്ടാകും.

വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി പത്തര മുതൽ ബലിതർപ്പണം തുടങ്ങി. വർക്കലയിൽ കടപ്പുറത്തും ബലിമണ്ഡപങ്ങളിലുമാണ് തർപ്പണം നടക്കുന്നത്. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവധി ആളുകൾ ബലിതർപ്പണത്തിന് എത്തും.

വർക്കല പാപനാശം കടപ്പുറത്ത് ഇന്നലെ രാത്രി പത്തര മുതൽ ബലിതർപ്പണം തുടങ്ങി. വർക്കലയിൽ കടപ്പുറത്തും ബലിമണ്ഡപങ്ങളിലുമാണ് തർപ്പണം നടക്കുന്നത്. അരുവിപ്പുറം ശിവക്ഷേത്രം, മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം എന്നിവിടങ്ങളിലും നിരവധി ആളുകൾ ബലിതർപ്പണത്തിന് എത്തും.ആലുവ മണപ്പുറത്ത്‌ അമ്പതിലധികം ബലിത്തറകളാണ് ഒരുക്കിയത്. ഞായർ അർധരാത്രി മുതൽ ബലിതർപ്പണത്തിന് ആളുകൾ എത്തി. തിങ്കൾ പുലര്‍ച്ചെ നാലു മുതല്‍ ആരംഭിച്ച ബലിതര്‍പ്പണം ഉച്ച വരെ നീളും. സുരക്ഷയ്‌ക്കായി മണപ്പുറത്ത് പൊലീസ് താൽക്കാലിക കൺട്രോൾ റൂം ഒരുക്കിയിട്ടുണ്ട്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed