കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊലീസ് ബസും കാറും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മൂന്ന് പൊലീസുകാരുള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു.

മലപ്പുറം എ ആര്‍ ക്യാമ്പിലെ ബസാണ് അപകടത്തില്‍ പെട്ടത്. പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി മടങ്ങുന്നതിനിടെ പൊലീസുകാര്‍ സഞ്ചരിച്ച ബസ് ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റവരിൽ ഏഴു പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.