ചെന്നൈ: പിതാവിനെ ക്രികറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊലപ്പെടുത്തിയെന്ന കേസില്‍ മകന്‍ അറസ്റ്റില്‍. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ എക്കാട്ടുതങ്ങള്‍ സ്വദേശി ബാലസുബ്രമണിയനാണ് കൊല്ലപെട്ടത്. കേസിൽ മകൻ ജബരീഷിനെ (23) പൊലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രി മകന്‍ ജബരീഷും ബാലസുബ്രമണിയും തമ്മില്‍ വഴക്കുണ്ടായി. തൊഴില്‍രഹിന്‍ എന്ന പിതാവിന്റെ ആവര്‍ത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു. ഇതോടെ ക്രികറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിനെ മര്‍ദിക്കാന്‍ തുടങ്ങി. അമ്മയും സഹോദരിയും തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

പിതാവ് ബോധരഹിതനായി വീണതോടെ ജബരീഷ് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടതായും പൊലീസ് പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *