മൂന്നാർ: നാടകീയ രംഗങ്ങൾക്കൊടുവിൽ മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. നറുക്കെടുപ്പിലൂടെ സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌തു.
പ്രസിഡന്റായിരുന്ന സി.പി.ഐ. അംഗം പ്രവീണ രവികുമാർ രാജിവച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഏറെ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
21 അംഗ ബോർഡിൽ 11 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് 10 വീതം വോട്ട് ഇരു സ്ഥാനാർഥികൾക്കും ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. യുഡിഎഫിനായി സ്ഥാനാർഥി ദീപാ രാജ്കുമാറാണ് മത്സരിച്ചത്.
2021-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 21 വാർഡുകളുള്ള പഞ്ചായത്തിലെ 11 സീറ്റുകൾ വിജയിച്ച് കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. പിന്നീട് പ്രവീണ, രാജേന്ദ്രൻ എന്നീ കോൺഗ്രസ് അംഗങ്ങൾ കൂറുമാറി സി.പി.ഐ.യിൽ എത്തിയതോടെയാണ് കോൺഗ്രസിന് ഭരണം നഷ്ടമായത്.
There is no ads to display, Please add some