കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വിപണി പുരോഗമിക്കുന്നത്.

സ്വർണ വിലയിൽ പവന് 280 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് വില. ഒരു ഗ്രാമിന് 5,500 രൂപയും.