തൃശൂർ: ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവറുടെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് പോകാന്‍ 3 ദിവസത്തെ അവധി ചോദിച്ചത്.

‘സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരാൻ വണ്ടിയിൽ പെട്രോളില്ല. പെട്രോൾ നിറയ്ക്കുവാൻ കയ്യിൽ പണവുമില്ല. ആയതിനാൽ വട്ടചിലവിനുള്ള പണത്തിനായി ഈ വരുന്ന 13,14,15 ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തൂമ്പ പണിക്ക് പോകാൻ വേണ്ടി മേൽപ്പറഞ്ഞ ദിവസങ്ങളിൽ അവധി അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു’ എന്നാണ് അജുവിന്റെ കത്ത്.

എന്നാൽ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതിന് പിന്നാലെ ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും വ്യക്തമാക്കി അജു രംഗത്തെത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed