എരുമേലി : എരുമേലിയിൽ കുഴൽക്കിണറിനുള്ളിൽ നിന്ന് ശബ്ദം കേൾക്കുന്നതായി നാട്ടുകാർ. എരുമേലി ടൗണിന് സമീപം വാഴക്കാല പാണശേരിയിൽ സുലൈമാന്റെ വീട്ടുമുറ്റത്തെ കുഴൽക്കിണറിനുള്ളിൽ നിന്നുമാണ് വെള്ളം തിളച്ചു മറിയുന്നത് പോലെയുള്ള ശബ്ദം കേട്ടത്.
ഉറവ പൊട്ടുന്നതാണെന്നാണ് വീട്ടുകാർ ആദ്യം കരുതിയത്. ശബ്ദം കൂടി വന്നതോടെ കിണറ്റിലേക്ക് ടോർച്ച് അടിച്ചു നോക്കുകയായിരുന്നു. എന്നാൽ വെള്ളം തിളച്ചു മറിയുന്നതുപോലെ കറങ്ങുന്ന കാഴ്ചയാണ് കിണറ്റിനുള്ളിൽ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. രണ്ടുദിവസം തുടർച്ചയായി ഉണ്ടായിരുന്ന ശബ്ദം ഇന്നലെ ഉച്ചയോടെ നിലച്ചു.
ഏതാനും വർഷം മുമ്പും സമാനമായ രീതിയിൽ കുഴൽ കിണറിൽ നിന്നും ശബ്ദം കേട്ടതായി സുലൈമാൻ പറഞ്ഞു. അന്നും ഇത്തരത്തിൽ ദിവസങ്ങൾക്ക് ശേഷം ശബ്ദം നിലച്ചു. വിവരം ദുരന്തനിവാരണ അതോറിറ്റി അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് എന്ത് പ്രതിഭാസമാണെന്ന ആശങ്കയിലാണ് നാട്ടുകാർ.
There is no ads to display, Please add some