കല്‍പറ്റ (വയനാട് ): വെണ്ണിയോട് കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി. വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് യുവതി കുട്ടിയുമായി പുഴയിലേക്ക് ചാടിയത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കഠിനശ്രമത്തില്‍ അമ്മയെ രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് ഫയർഫോഴ്സും നാട്ടുകാരും കുഞ്ഞിനുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അമ്മ വിഷം കഴിച്ച ശേഷമാണ് പുഴയിൽ ചാടിയതെന്നാണ് പ്രാഥമിക നി​ഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed