കണ്ണൂർ: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെയും ഐ എസ് എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെയും മിന്നും താരം സഹൽ അബ്ദുൾ സമദ് വിവാഹിതനായി. ബാഡ്മിന്‍റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്ത് ആണ് വധു.
സമൂഹ മാധ്യമങ്ങളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ബ്ലാസ്റ്റേഴ്സില്‍ സഹലിന്‍റെ സഹതാരങ്ങളായ രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ് തുടങ്ങിയവര്‍ വിവാഹത്തിന് എത്തിയിരുന്നു.
ക്ലബ്ബിലെ സഹതാരങ്ങൾക്ക് വേണ്ടി സഹൽ പ്രത്യേക സൽക്കാരം നടത്തിയേക്കുമെന്നാണ് സൂചനകൾ. ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചതിന് പിന്നാലെയാണ് സഹലിന് വിവാഹത്തിന്‍റെ ഇരട്ടി മധുരവുമെത്തിയത്.