പത്തനംതിട്ട: അടൂർ പറക്കോട് ശക്തി തിയേറ്ററിൽ തീപിടുത്തം.ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്താണ് തീപിടുത്തം ഉണ്ടായത്. ഫയർഫോഴ്സ് സംഘമെത്തി തീയണച്ചു.
ഇന്ന് വൈകിട്ട് 5.15 നാണ് സംഭവം . ബാൽക്കണിയിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കസേരകൾ അടക്കമുള്ള ഉപയോഗശൂന്യമായ സാധനങ്ങൾ കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അസിസ്റ്റസ്റ്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസി സ്റ്റേഷൻ ഓഫീസർ നിയാസുദ്ധീൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശ്രീജിത്ത്, അജീഷ് എം സി, അനീഷ് ഐ ആർ, സജാദ് തുടങ്ങിയവർ ചേർന്നാണ് തീയണച്ചത്.