മലപ്പുറം: കോട്ടക്കലിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറി അപകടം. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്ക് അപകടത്തിൽ പരിക്കേറ്റു.
രാവിലെ 11 മണിയോടെ കോട്ടക്കൽ ബാൻഡിന് സമീപമാണ് സംഭവം. മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. ആദ്യം കാറിൽ ഇടിച്ച ബസ് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സമീപത്ത് ഉണ്ടായിരുന്ന യുവാക്കൾ തലനാരിഴക്കാണ് രക്ഷപെട്ടത്. നിസാര പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.