കൊച്ചി: കൊച്ചി നഗരമധ്യത്തിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തമിഴ്നാട് സ്വദേശി സാബുവാണ് മരിച്ചത്. സാബുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി റോബിൻ എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
എറണാകുളം സൗത്ത് എംജി റോഡ് ജോസ് ജംഗ്ഷന് സമീപത്താണ് സംഭവം. ഭിക്ഷ യാചിക്കുന്നവർ തമ്മിലുള്ള സംഘർഷമാണ് കത്തിക്കുത്തി കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം. നോർത്ത് പോലീസ് പ്രതി എറണാകുളം സെൻട്രൽ പോലീസിന് കൈമാറി. ഇയാൾ മട്ടാഞ്ചേരി സ്വദേശി ആണെന്നാണ് ലഭിക്കുന്ന വിവരം.
കൊല്ലപ്പെട്ട സാബുവിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രതി റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.