തൃശ്ശൂർ : കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് ടു വിദ്യാർഥി മുങ്ങി മരിച്ചു.തിരുവള്ളൂർ കാര്യേഴത്ത് സുജിന്ദ്രന്റെ മകൻ ജിസുൻ (17) ആണ് മരിച്ചത്.
മറ്റ് നാല് കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതോടെ നാട്ടുകാരാണ് ആദ്യം തിരച്ചിലിനറങ്ങിയത്. വിവരം അറിയിച്ചതിനെ തുടർന്ന് കുളത്തിൽ ഫയർഫോഴ്സും അഴീക്കോട് കടലോര ജാഗ്രത സമിതിയിലെ നാല് അംഗങ്ങളും തിരച്ചിൽ നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെടുത്തത്. പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
There is no ads to display, Please add some