പാലക്കാട്‌: പാലക്കാട് പല്ലശ്ശനയിൽ ആചാരത്തിന്റേതെന്ന പേരിൽ അയൽവാസി വധൂവരൻമാരുടെ തലമുട്ടിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

പല്ലശന സ്വദേശിയായ സച്ചിന്റെ വിവാഹ ശേഷം വധുവിന്റെ ഗൃഹ പ്രവേശന സമയത്താണ് നാട്ടാചാരം എട്ടിന്റെ പണി കൊടുത്തത്. സംഭവത്തിൽ വനിതാകമ്മീഷൻ ഇടപെട്ടതോടെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

അയൽവാസിയായ സുഭാഷിനെതിരെയാണ് കൊല്ലങ്കോട് പൊലീസിന്റെ നടപടി. ദേഹോപദ്രവമേൽപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തേക്കും.

വധു വരന്മാരായ പല്ലശ്ശനയിലെ സച്ചിനും ഭാര്യ മുക്കം സ്വദേശി സജയും നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വധൂവരന്മാർ ഗൃഹപ്രവേശനത്തിന് ഒരുങ്ങുന്നതിനിടെയാണ് സുഭാഷ് പിന്നിൽ നിന്ന് ഇരുവരുടെയും തല കൂട്ടിമുട്ടിച്ചത്. ശക്തമായി ഇടിയിൽ വേദനിച്ച് നിറകണ്ണുകളോടെയാണ് വധു വീട്ടിലേക്ക് കയറിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലെത്തിയതാണ് കേസിലേക്ക് നയിച്ചത്.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *