കാസര്‍കോട്: സംസ്ഥാനത്തെ ആശങ്കയിലാഴ്‍ത്തി വീണ്ടും പനി മരണം. ചെമ്മനാട് ആലക്കം പടിക്കാലിലെ അശ്വതി (28) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ടി.ടി.സി. വിദ്യാർഥിനിയാണ് അശ്വതി. തിങ്കളാഴ്ച ഉച്ചയോടെ പനിയും ക്ഷീണവും കാരണം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ചൊവ്വാഴ്ച പനി കൂടിയതിനാൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു, വ്യാഴാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

കഴിഞ്ഞദിവസം പനി ബാധിച്ച് നാലുവയസ്സുകാരി ഉള്‍പ്പെടെ മരിച്ചിരുന്നു. പനി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് കോൾസെന്ററുകൾ തുടങ്ങി. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. വിളിക്കേണ്ട നമ്പരുകൾ– 104, 1056, 0471–2552056.

By Fazil

Leave a Reply

Your email address will not be published. Required fields are marked *