കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടു.
ഏതാനും മാസത്തെ വിസ്രമവും ഫിസിയോതെറാപ്പിയും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിലായത്ത് ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കാലിന് പരുക്കേറ്റത്.
വലതുകാൽമുട്ടിന് പരിക്കേറ്റ അദ്ദേഹത്തെ വിപിഎസ് ലേക്ഷോർ ഡയറക്ടർ ഓഫ് ഓർത്തോപീഡിക്സ് ആൻഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസർവേഷൻ ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിലാണ് സർജറിക്ക് വിധേയമാക്കിയത്. കുറഞ്ഞ മാസങ്ങൾക്കുള്ളിൽ പൃഥ്വിരാജ് പൂർണ ആരോഗ്യവാനാകുമെന്ന് ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.
There is no ads to display, Please add some