ഇന്ന് ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു പോരുന്നത്.

1987 ജൂൺ 26 മുതൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു വരുന്നു. ലോകത്തെ ആദ്യ ലഹരിമരുന്നു വിരുദ്ധ യുദ്ധമായി കണക്കാക്കാവുന്ന ചൈനയിലെ ഒന്നാം ഒപ്പിയം(കറുപ്പ്) യുദ്ധത്തിന്റെ ഓർമയിലാണ് ഈ ദിവസം തിരഞ്ഞെടുത്തത്.

ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളുകളിലും കോളേജുകളിലും പലവിധ പരിപാടികൾ അരങ്ങേറാറുണ്ട്. ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, നാടകം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പല പരിപാടികളും നടക്കും.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *