കോട്ടയം : തോട്ടയ്ക്കാട് ഗ്യാസ് സിലിണ്ടർ കയറ്റി വന്ന മിനി ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായം ഒഴിവായി. വാഹനത്തിന്റെ ക്യാബിനാണ് കത്തിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മല്ലപ്പള്ളിയിൽ നിന്നും എറണാകുളത്തേക്ക് ഗ്യാസ് സിലിണ്ടറുകൾ കൊണ്ടു പോവുകയായിരുന്നു വാഹനം. മല്ലപ്പള്ളി വാഴക്കാലാ ഏജൻസീസിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് കത്തി നശിച്ചത്. അപകടത്തിൽ ലോറി ഡ്രൈവർ മനോജിന് നിസാര പരിക്കേറ്റു. ലോറിയുടെ ക്യാബിൻ ഏതാണ്ട് പൂർണമായും കത്തി നശിച്ചു. തീ പൂർണമായും നിയന്ത്രണ വിധേയമാക്കി

By Fazil

Leave a Reply

Your email address will not be published. Required fields are marked *