കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ.എം.എ. കുട്ടപ്പൻ (75) അന്തരിച്ചു. 2013ൽ പക്ഷാഘാതം വന്ന മുതൽ ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
2001 ലെ എ കെ ആന്റണി മന്ത്രിസഭയിൽ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായി. കോൺഗ്രസ് പരിവർത്തനവാദി പ്രസ്ഥാനത്തിലൂടെ രാഷ്രീയത്തിൽ എത്തിയ കുട്ടപ്പൻ 1978ൽ കോൺഗ്രസിൽ ചേർന്നു.
കെപിസിസി ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോൺഗ്രസ് (ഐ) പട്ടികജാതി – വർഗ സെൽ സംസ്ഥാന ചെയർമാൻ, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.
പത്തനംതിട്ടയിലെ വാളക്കുഴിയിൽ എ അയ്യപ്പന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ബീബി ജോൺ (റിട്ട. അധ്യാപിക, ഗവ. ഹെെസ്കൂൾ, എളമക്കര). മക്കൾ: അജിത് പ്രശാന്ത്, അനന്തു പ്രവീൺ (കുസാറ്റിൽ എൽഎൽബി വിദ്യാർഥി.
There is no ads to display, Please add some