കൊച്ചി: തുടർച്ചയായ വിശ്രമത്തിനുശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്.
ഗ്രാമിന് 10 രൂപ കുറഞ്ഞ് 5500 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 44000 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്.
രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. 15ന് 44,000ൽ താഴെയെത്തി സ്വർണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും എത്തി. അന്ന് 43,760 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
