തൃശൂർ: തൃശൂർ തളിക്കുളത്ത് ആറ് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടശ്ശേരി കിഴക്കേപള്ളി പണിക്കവീട്ടിൽ മുഹമ്മദ് റാഫി സഫിദ ദമ്പതികളുടെ മകൾ മിൻഹ പർവിൻ(6) ആണ് മരിച്ചത്.
തളർന്നുവീണ കുട്ടിയെ ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏതാനും നാളുകളായി അസുഖ ബാധിതയായി മിൻഹ ചികിത്സയിലായിരുന്നു.
