കോട്ടയം: കോഴിയിറച്ചി വിലയ്ക്കു പിന്നാലെ മുട്ട വിലയും സാധരണക്കാരന് ഇരുട്ടടിയാകുന്നു. 5 രൂപ ആയിരുന്ന കോഴിമുട്ടയ്ക്ക് ഇപ്പോൾ വില 6.50 രൂപ.

ആഭ്യന്തര ഉൽപാദനം ഇടിഞ്ഞതും തമിഴ്നാട്ടിൽ നിന്നുള്ള മുട്ടയുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിനു കാരണമെന്നു കച്ചവടക്കാർ പറയുന്നു.

അതേസമയം കോഴിയിറച്ചി കിലോയ്ക്ക് ഇന്നലെ 155 മുതൽ 160 രൂപ വരെയായിരുന്നു വില. നാടൻകോഴിക്ക് കിലോ 260 രൂപ വരെയുമുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതലായി ഇറച്ചിക്കോഴിയെ എത്തിക്കുന്നത്. എന്നാൽ ട്രോളിംഗ് നിരോധനം കാരണം കേരളത്തിലേക്കുള കോഴിക്ക് തമിഴ്നാട്ടിലെ കച്ചവടക്കാർ വില വർദ്ധിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.
