തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. ഡ്രൈവറും മുന്‍ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് മന്ത്രി പറഞ്ഞു.
സെപ്റ്റംബർ ഒന്നു മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും. ഹെവി വാഹനങ്ങളിലെ ഡ്രൈവർമാരും മുൻസീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എഐ കാമറ കണ്ടെത്തും. ഇവർക്കു നോട്ടീസ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

There is no ads to display, Please add some