കഞ്ചാവുമായി സിനിമ ക്യാമറാമാൻ കോട്ടയം മുണ്ടക്കയത്ത് പിടിയിൽ. മുണ്ടക്കയം പുത്തൻ വീട്ടിൽ സുഹൈൽ സുലൈമാ ( 28 ) നെയാണ് 225 ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
നീലവെളിച്ചം സിനിമയുടെ അസിസ്റ്റൻ്റ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചപ്പോഴാണ് എക്സൈസ് സംഘം കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.ഗഞ്ചാവ് തൂക്കി എടുക്കുന്നതിനുപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും ഇയാളുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തി.
മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കു മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ എന്ന് എക്സൈസ് സംഘം പറഞ്ഞു. 50 ഗ്രാം വീതമുള്ള പാക്കറ്റുകളാക്കി ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗഞ്ചാവ് ആണ് കണ്ടെടുത്തത്. 50 ഗ്രാമിന് 2000 രൂപ വാങ്ങി ആണ് വില്പന നടത്തിയിരുന്നത്.
കോളേജ് വിദ്യാർത്ഥികൾക്ക് അടക്കം ഇയാൾ ഈ ലഹരി കൈമാറാറുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് പ്രതി പിടിയിലായത്.
പ്രതി വീട്ടിൽ ഗഞ്ചാവ് സൂക്ഷിച്ച് വില്പന നടത്തിക്കൊണ്ടിരിക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട്ടിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങൾ തടയാനും എതിർക്കാനും ശ്രമിച്ചെങ്കിലും എതിർപ്പിനെ അതിജീവിച്ച് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽ കിടക്കയ്ക്ക് അടിയിൽ ഒളിപ്പിച്ച നിലയിൽ 5 പൊതികളായാണ് ഗഞ്ചാവ് കണ്ടെത്തിയത്.
കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേർ കഞ്ചാവ് ആവശ്യപ്പെട്ട് ഇയാളുടെ ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്നതിനാൽ വൻ റാക്കറ്റ് ഈ സംഘത്തിലുണ്ടെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. പ്രതിയുടെ പക്കൽ നിന്നും ഗഞ്ചാവ് വാങ്ങുന്നവർ, വിതരണക്കാർ എന്നിവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.
There is no ads to display, Please add some