തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്. അമ്പൂരി തട്ടാന്‍മുക്ക് സ്വദേശികളായ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

പ്രതികൾക്കും ജീവപര്യന്തവും നാലര ലക്ഷം രൂപ പിഴയുമാണ് വിധിച്ചിട്ടുള്ളത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. മൂന്നു പേർക്കും കൂടി 12 ലക്ഷം രൂപ പിഴ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. പിഴത്തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണം.

2019 ജൂണ്‍ 21നാണ് കേസിന് ആസ്പദമായി കൊലപാതകം നടക്കുന്നത്. ഒന്നാം പ്രതിയായ അഖില്‍ തന്റെ കാമുകിയായ രാഖിയെ വീട്ടില്‍ എത്തിച്ച് സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊന്ന് കുഴിച്ചു മൂടുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിൻമാറാൻ തയ്യാറാകാത്തതായിരുന്നു കൊലപാതക കാരണം.
