തീയറ്ററുകളിൽ കൊടുങ്കാറ്റായ “2018′ സിനിമയ്ക്ക് മിനിമൽ ട്രെയിലർ ഒരുക്കി കയ്യടി നേടി ഒരു കൂട്ടം ചെറുപ്പക്കാർ. സമൂഹമാധ്യമത്തിൽ വൈറലായ വിഡിയോയ്ക്ക് നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. പരിമിതമായ സാങ്കേതികവിദ്യ കൊണ്ട് ട്രെയിലറിനോട് ഏറെ യോജിക്കുന്ന തരത്തിലാണ് ഇവർ വിഡിയോ ഒരുക്കിയിരിക്കുന്നത്.
https://fb.watch/kWCWB_P0Wo/?mibextid=XIYr50

അതേസമയം 150 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയായി മാറിയിരിക്കുകയാണ് ‘2018’. 24 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഇപ്പോഴിതാ ‘2018’ ഒടിടി സ്‍ട്രീമിംഗ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.
