തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഇന്ന് തുറക്കും. സംസ്ഥാന-ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വിഎച്ച്എസ്എസിൽ രാവിലെ 9 മണിക്ക് നിർവഹിക്കും. ജില്ലാ തലങ്ങളിൽ നടക്കുന്ന പരിപാടിക്ക് വിവിധ മന്ത്രിമാർ ആകും തുടക്കം കുറിക്കുക.
സ്കൂളുകളിൽ അധ്യാപകരും പിടിഎയും വർണ്ണക്കടലാസുകൾക്കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ച് കുട്ടികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ലളിതവും ഒപ്പം വ്യത്യസ്തവുമായ രീതിൽ പ്രവേശനോത്സവം ഒരുക്കാനാണ് സ്കൂളുകൾക്ക് നൽകിയിട്ടുള്ള നിർദേശം.
