കൊച്ചി: എറണാകുളം കൂത്താട്ടുകുളം കരിമ്പനയിൽ ഇറച്ചിക്കട തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്.
കഴുത്തിൽ വെട്ടേറ്റ നിലയിൽ താമസസ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂത്താട്ടുകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി അർജുൻ തമിഴ്നാട്ടിൽ പിടിയിലായി.
തെങ്കാശിയിൽവെച്ചാണ് ഇയാൾ പിടിയിലായത്. ഇയാളെ ഉടൻ തന്നെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
