കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിക്ക് നേരെ മധ്യവയസ്കന്റെ നഗ്നതാ പ്രദർശനം. ഞായറാഴ്ച വൈകുന്നേരം തളിപ്പറമ്പ് -ചെറുപുഴ റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം.

ചെറുപുഴ ബസ് സ്റ്റാൻഡിൽ ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. ഈ സമയം മാസ്ക് ധരിച്ച ഒരു മധ്യവയസ്കൻ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.

പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു. ബസിലെ യാത്രക്കാരിയായ യുവതിയാണ് വീഡിയോ പകർത്തി ദൃശ്യങ്ങൾ പുറത്തുവിട്ടത്.

എന്നാൽ മധ്യവയസ്‌കൻ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ സംബന്ധിച്ച് വ്യക്തതയില്ല. പ്രതിയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed