കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം. യുവാവിന് ഗുരുതര പരിക്ക് കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരന്റെ മകൻ റിജേഷിനാണ് (35) പരിക്കേറ്റത്.

ഇന്ന് രാവിലെ 8 മണിയോടെ താമരശ്ശേരി കട്ടിപ്പാറയിൽ ആയിരുന്നു സംഭവം. സംസാരശേഷിയില്ലാത്ത ഇദ്ദേഹം രാവിലെ അച്ഛനൊപ്പം റബ്ബർ ടാപ്പിംഗ് ചെയ്തുകൊണ്ടിരിക്കെയാണ് കാട്ടുപോത്തിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.

ഗുരുതരമായി പരിക്കേറ്റ റിജേഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed