കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മധ്യത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി 12:30 യോടെയായിരുന്നു സംഭവം.

കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിന്റെ മുൻപിൽ നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ ഒരു സംഘം ആളുകൾ യുവാവിനെ മർദ്ദിച്ച് കാറിൽ കയറ്റി കൊണ്ടുപോയതായാണ് ലഭിക്കുന്ന വിവരം.യുവാവ് ആരാണെന്നോ, ആരാണ് തട്ടിക്കൊണ്ടുപോയതെന്നോ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. യുവാവിനെ പണം ആവശ്യപ്പെട്ട് മർദ്ദിച്ചുവെന്നും ബിയർ കുപ്പി കൊണ്ട് തലയ്ക്കടിക്കുന്നത് കണ്ടുവെന്നുമാണ് ദൃക്സാക്ഷിയുടെ മൊഴി.

സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ആരെയാണ് തട്ടിക്കൊണ്ടു പോയത് എന്ന് മനസ്സിലായിട്ടില്ലെന്ന് നടക്കാവ് പോലീസ് പ്രതികരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആളെ തിരിച്ചറിയാൻ ശ്രമം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *