മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടി – അനീസ ദമ്പതികളുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്.

ഇന്ന് ഉച്ച കഴിഞ്ഞായിരുന്നു അപകടം. ചെമ്മാട് സി കെ നഗറിലെ മാതാവിന്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു കുട്ടിയും കുടുംബവും. അതിനിടയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തൊണ്ടയിൽ അബദ്ധത്തിൽ ഈത്തപ്പഴക്കുരു കുടുങ്ങുകയായിരുന്നു. കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

By Fazil

Leave a Reply

Your email address will not be published. Required fields are marked *