കാഞ്ഞിരപ്പള്ളി: സഹൃദയ വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനവും തറക്കല്ലിടലും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ചീഫ് വിപ് എൻ. ജയരാജ് എംഎൽഎ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി.
2 വർഷം മുൻപാണു പുതിയ കെട്ടിടം നിർമിക്കുന്നതിനു പഴയ കെട്ടിടം പൊളിച്ച് നീക്കിയത്. കാലപ്പഴക്കം ചെന്നു മേൽക്കൂര ചോർന്നു തുടങ്ങിയതും കെട്ടിടത്തിനുണ്ടായ കേടുപാടുകളും സൗകര്യക്കുറവും കണക്കിലെടുത്താണ് പഞ്ചായത്ത് പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്.
3 നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിനു 2.57 കോടി രൂപയാ ണ് നിർമാണച്ചെലവ്. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നാണു തുക നീക്കിവച്ചിരിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവ ഉൾപ്പെടെ 3 നിലകളിലായാണു കുരിശുങ്കൽ ജംഗ്ഷനിൽ സഹൃദയ വായനശാല കെട്ടിടം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു പുതിയ കെട്ടിടവും നിർമിക്കുന്നത്.
പ്രസ്തുത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി ആർ അൻഷാദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷക്കീല നസീർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണി മടുക്കക്കുഴി, വിമല ജോസഫ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമതി ഉപാധ്യക്ഷൻ വി പി മുഹമ്മദ് ഇസ്മായിൽ, പഞ്ചായത്ത് മെമ്പർമാരായ സുനിൽ തേനംമ്മാക്കൽ, ബേബി വട്ടക്കാട്, ബിജു ചക്കാല, സുമി ഇസ്മായിൽ താലൂക്ക് സഹകരണ സംഘത്തിന്റെ മുൻ ഭാരവാഹി പി എൻ പ്രഭാകരൻ, പി കെ നസിർ, റസാക്ക്, നാസർ കോട്ടുവാതുക്കൽ, സിപിഎം ലോക്കൽ സെക്രട്ടറിമാരായ വിജി ഗോപീകൃഷ്ണൻ, കെ സി അജി, ടി കെ ജയൻ , അജാസ് റഷീദ്, ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു
There is no ads to display, Please add some