കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ കുറവ് വരുന്നത്.
ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, സ്വർണത്തിന്റ ഇന്നത്തെ വിപണി വില 44,880 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 5,610 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മെയ് ഒന്ന്, രണ്ട് തിയതികളിൽ പവന് 44,560 രൂപയായിരുന്നു സ്വർണ വില. മെയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. എന്നാൽ മെയ് അഞ്ചിന് ഒരു പവൻ സ്വർണത്തിന് 45,760 രൂപയായിരുന്നു സ്വർണ വില. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. പിന്നീട് വില ഇടിഞ്ഞു.
