പത്തനംതിട്ട: കവിയൂർ ആഞ്ഞിൽത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൊക്കിൾകൊടി പോലും മുറിച്ചു മാറ്റത്ത നിലയിലാണ് ആൺ കുഞ്ഞിനെ ഉപേക്ഷിച്ചത്.
ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചീനി കൃഷി ചെയ്യുന്ന പറമ്പിൽ നിന്ന് കരച്ചിൽ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസിയായ പഴമ്പിള്ളി സ്വദേശി മനോജ് വര്‍ഗീസാണ് കുഞ്ഞിനെ ആദ്യം കണ്ടത്. കുഞ്ഞ് മണ്ണിൽ കിടന്ന് വിറയ്ക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. വെളുപ്പിനെയാകുംഉപേക്ഷിച്ചതെന്നും മനോജ് പറഞ്ഞു.
ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്.
There is no ads to display, Please add some