ന്യൂഡൽഹി: ഐസിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

cisce.org, results.cisce.org, cisceresults.trafficmanager.net എന്നീ വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. 2.5 ലക്ഷത്തോളം വിദ്യാർഥികളാണ് പത്ത്, പ്ലസ് ടു ക്ലാസുകളിലായി പരീക്ഷയെഴുതിയത്.

പത്ത്, പ്ലസ് ടു ക്ലാസുകളിലും പെൺകുട്ടികൾക്കാണ് ഉയർന്ന വിജയശതമാനം. പത്താം ക്ലാസിൽ 99.21 ശതമാനമാണ് പെൺകുട്ടികളുടെ വിജയശതമാനം. ആൺകുട്ടികൾക്ക് 98.71 ഉം. പ്ലസ് ടു ക്ലാസിൽ പെൺകുട്ടികൾ 98.01 ശതമാനം വിജയവും ആൺകുട്ടികൾ 95.96 ശതമാനം വിജയവും നേടി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *