തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ അതിതീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ ഇത് സാരമായി ബാധിക്കില്ല.
40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണ് മോഘ.

There is no ads to display, Please add some