തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല.ഗ്രാമിന് 5,695 രൂപയിലും പവന് 45,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഇന്നലെയാണ് ഈ നിരക്കിൽ എത്തിയത്.
ഈ മാസം അഞ്ചിനാണ് സര്‍വകാല റെക്കോര്‍ഡ് വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഒരു പവന് 45760 രൂപയായിരുന്നു അന്ന്. അതായത് ഇന്നത്തെ വിലയേക്കാള്‍ 200 രൂപ മാത്രം അധികം. നിലവിലെ സാഹചര്യത്തില്‍ സര്‍വകാല റെക്കോര്‍ഡ് ഭേദിക്കാന്‍ അധികം ദിവസം വേണ്ടി വരില്ലെന്ന് കരുതാം.

There is no ads to display, Please add some