കോട്ടയം: ട്രെയിൻ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിക്കറ്റ് എക്‌സാമിനർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിതീഷിനെയാണ് കോട്ടയം റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. ടി.ടി.ഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
ട്രെയിനിൽ ഒറ്റയ്ക്കായിരുന്ന യുവതിയോട് പുലർച്ചെ ഒരു മണിയോടെയാണ് നിതീഷ് മോശമായി പെരുമാറിയത്. ആലുവയിൽ വെച്ച് മറ്റൊരു കമ്പാർട്ട്മെന്റിലേക്ക് മാറണമെന്ന് യുവതിയോട് നിതീഷ് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങാതെ വന്നതോടെ യുവതിയുടെ കയ്യിൽ കയറി പിടിച്ചു എന്നാണ് പരാതി. യുവതി തിരുവനന്തപുരത്തെ റെയിൽവേ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയും തുടർന്ന് ട്രെയിനിൽ ഉണ്ടായിരുന്ന പൊലീസ് നിതീഷിനെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. നിതീഷിനെ പിന്നീട് കോട്ടയം റെയിൽവേ പൊലീസിന് കൈമാറി.

There is no ads to display, Please add some